കൊണ്ടാഴി ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്.

സത്യഭാമ പി കെ

പ്രസിഡൻ്റ്

ഷേർളി ജോൺസൺ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നന്ദന എം സി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മുഹമ്മദ് കുട്ടി സി എം

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബീന പി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അഭിരാം ടി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : തലപ്പിളളി താലൂക്ക്, തൃശ്ശൂർ ജില്ല, കേരളം

വാർഡുകൾ : 16

വില്ലേജുകൾ : ചേലക്കോട്, കൊണ്ടാഴി, മായന്നൂർ

ആകെ ജനസംഖ്യ: 23245

വിസ്തീർണ്ണം : 2989 ഹെക്ടർ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സംഘകാലഭരണത്തില്‍ നെടുംപുറയൂര്‍ എന്നോരു നാട്ടുരാജ്യമുണ്ടായിരുന്നു. തലപ്പിള്ളി, പാലക്കാട്, ചിറ്റുര്‍ എന്നീ പ്രദേശങ്ങള്‍ ചേര്‍ന്നതായിരുന്നു ആ നാട്ടുരാജ്യം. പില്‍ക്കാലത്ത് തരൂര്‍ സ്വരൂപം നെടുംപുറയൂരില്‍ നിന്ന് പാലക്കാടിനെ സ്വന്തമാക്കി സ്വതന്ത്രരാജ്യമാക്കി. അതിനുശേഷം തലപ്പിള്ളിയും സ്വതന്ത്രമായതായി പറയപ്പെടുന്നു. തലപ്പിള്ളി രാജ്യത്തിന്റെ ആധിപത്യം മണക്കുളം സ്വരൂപത്തിനായിരുന്നുവത്രെ. ഏതായാലും ആ തലപ്പിള്ളി പില്‍ക്കാലത്ത് കൊച്ചിരാജ്യത്തിന്റെ ഭാഗമായിത്തീര്‍ന്നു. വള്ളുവനാടന്‍സംസ്കാരത്തിന്റെ സ്വാധീനം പ്രകടമായുള്ള പ്രദേശമായിരുന്നു തലപ്പിള്ളിയും. അതിനാല്‍ നല്ല ശുദ്ധമായ മലയാളം സംസാരിക്കുന്ന ജനങ്ങള്‍, കുലീനതയും ആഥിത്യമര്യാദയും സൌമനസ്യവും നിറഞ്ഞ പെരുമാറ്റം എന്നിവ ഈ പ്രദേശത്തെ സംസ്കാരത്തിന്റെ സവിശേഷതകളാണ്. കൊച്ചിമഹാരാജാവ്, നാട്ടുരാജ്യത്തെ മഹാക്ഷേത്രമായ തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രത്തിലേക്കു ദര്‍ശനത്തിനായി എഴുന്നള്ളുക...

കൂടുതൽ വായിക്കുക