ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
കാഴ്ച്ചപ്പാടും ദൗത്യവും

കാഴ്ച്ചപ്പാട്

ജനസൗഹൃദ പഞ്ചായത്ത് എന്ന സ്വപ്നസാക്ഷാത്ക്കാരത്തിനായി പൗരാവകാശങ്ങൾ സംരക്ഷിച്ചും, ജനാധിപത്യ തത്വങ്ങളിൽ ഊന്നിയും സുതാര്യവും, സുസ്ഥിരവുമായ പ്രവർത്തനങ്ങൾ എല്ലാ തലങ്ങളിലും ഉറപ്പ് വരുത്തുക എന്നതാണ് കൊണ്ടാഴി ഗ്രാമപഞ്ചായത്തിന്‍റെ കാഴ്ചപ്പാട്.  

ദൗത്യം

• കർഷക ക്ഷേമം: കാർഷിക വിളകൾക്ക് അർഹമായ വില ലഭ്യമാക്കുക, നൂതന കൃഷിരീതികൾ പരിചയപ്പെടുത്തുക, കർഷകർക്ക് ആവശ്യമായ സാങ്കേതിക-സാമ്പത്തിക സഹായങ്ങൾ സമയബന്ധിതമായി എത്തിക്കുക.

• മികച്ച സേവനം: സർക്കാർ ഉദ്യോഗസ്ഥരുടെ സേവനങ്ങളും പഞ്ചായത്ത് ആനുകൂല്യങ്ങളും തടസ്സമില്ലാതെയും സുതാര്യമായും ഓരോ പൗരനിലേക്കും എത്തിക്കുക.

• അടിസ്ഥാന സൗകര്യങ്ങൾ: ഗ്രാമത്തിലെ ഗതാഗതം, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരിക.

• പ്രകൃതി സംരക്ഷണം: ഗ്രാമത്തിന്റെ ഹരിതാഭം നിലനിർത്തിക്കൊണ്ട് പരിസ്ഥിതി സൗഹൃദമായ വികസന പദ്ധതികൾ നടപ്പിലാക്കുക.